( കുട്ടിക്കവിത )
പൊന്‍നാണ്യങ്ങള്‍ വാരിച്ചൊരിഞ്ഞു മഞ്ഞക്കണിക്കൊന്ന
പൊന്‍വെയിലെങ്ങും പരന്നു കിടപ്പുണ്ടെത്തീ മേടമാസം
പൊൽക്കണി കാണണം കൈനീട്ടം വാങ്ങണം പായസം വേണം പിന്നെ
കണ്ണും കാതും കുളിര്‍ക്കണം കൊഞ്ചുന്നു പുഞ്ചിരിപ്പൂക്കളെല്ലാം
പൂത്തിരി മാലകള്‍ പൂക്കണ്ണു മെല്ലെത്തുറന്നു ചിരിയ്ക്കുന്നു
മത്താപ്പൂവിന്റെ പൂമുഖം മിന്നുന്നു നക്ഷത്രം പോലെ
താഴെ തറയില്‍ കൈകൊട്ടിച്ചിരിച്ചോടി നീളെ നിലച്ചക്രം
പൂക്കുറ്റി പെട്ടെന്നു മാനം നോക്കി പൊട്ടിച്ചിരിച്ചല്ലോ
ഓലപ്പടക്കം ഞെട്ടിത്തെറിച്ചെങ്ങും പൊട്ടിവീണപ്പോഴോ
മാലപ്പടക്കം നിര്‍ത്താതെ തിമര്‍ത്തു ഞാനല്ലേ കേമന്‍
ഞാനൊന്നു മാനം തൊട്ടു വരാമെന്നു ചൊല്ലിയുയർന്നു വാണം
കമ്പിത്തിരികള്‍ തങ്ങളില്‍ തൊട്ടിതാ മിന്നിച്ചിതറുന്നു
മാനത്തു നീളെ പല വര്‍ണ്ണങ്ങള്‍ ചിന്നിയമിട്ടു പൊട്ടി
പൊന്നും പഴങ്ങളും വാല്‍ക്കണ്ണാടിയും കൊന്നപ്പൂവുകളും
പൊന്‍വെള്ളരിയു, മരിയും, കോടിയുമായു, ണ്ണിക്കണ്ണനിതാ
നൽക്കണി നല്‍കി നമ്മളെയെന്നും കാത്തരുളീടുന്നു
കുട്ടികള്‍ കൈ നിറയെ കൈനീട്ടം വാങ്ങി ചിരിയ്ക്കുമ്പോള്‍

No comments:
Post a Comment