Sunday, October 13, 2013

മറുപുറത്ത് കുറിച്ചിടാന്‍

പറയുവാനൊട്ടുണ്ട്   കാര്യങ്ങള്‍

അല്ല , പറയുവാനല്ല 

മനസ്സിന്റെ  മറുപുറത്ത്  കുറിച്ചിടാന്‍ 

ആയിരം  കാര്യങ്ങളുണ്ട് 

വാക്കുകള്‍  വേണം 

ആയിരം  നാവുള്ള  വാക്കുകള്‍  

കൂടെ  നിര്‍ത്തി  തുയ്ക്കുവാന്‍ 

അരുതെന്ന്  ശാസിയ്ക്കാന്‍   

ചെയ്യെന്ന്  ഗീത  ചൊല്ലുന്ന  വാക്കുകള്‍  

കീറിമുറിയ്ക്കുവാനല്ല 

തൂവല്‍ത്തുമ്പാല്‍  തൊടാന്‍ 

അനഘമാം വാക്കുകള്‍  വേണം 

വാക്കുകള്‍ ,നെടുകെ  പിളര്‍ന്ന  വാക്കുകള്‍ 

ഒരുപുറവും  ഇരുപുറവുമൊപ്പം  കുറിച്ചിടാന്‍ 

വാചാലമാകുന്ന  വാക്കുകള്‍ വേണം 

വളയാതെയൊടിയാതെ വികലമാകാതെ

നേരും നെറിയും തെളിയുന്ന  

ഉയിരാര്‍ന്ന  പൊരുളാര്‍ന്ന വാക്കുകള്‍  വേണം 

മനസ്സു  തുറന്നൊന്നു  കാട്ടുവാന്‍ 

നിറവാര്‍ന്ന പിഴയറ്റ   ഭാഷയാല്‍ 

അര്‍ത്ഥശങ്ക കൂടാതെയുരയ്ക്കുവാന്‍ 

സ്നേഹസിക്തമാം   വാക്കുകള്‍  വേണം 

വാക്കുകള്‍  നിറച്ചാര്‍ത്തണിഞ്ഞീണം 

വാക്കുകള്‍  താളഭേദങ്ങള്‍ തീര്‍ക്കണം 

വാക്കുകള്‍  ചന്ദനം  പോലെ  മണക്കണം  

വാക്കുകള്‍  അമ്മയെ  പോലെ  തലോടണം 

വാക്കുകള്‍  തേന്‍  പോലെ  മധുരീകരിയ്ക്കണം 

വാക്കുകള്‍  

ച്ഛനെ പോലെ  തുണയ്ക്കണം 

ഒരു  താളിലും  പിന്നെ  മറു  താളിലും 

നിറയെ  കുറിയ്ക്കുവാന്‍ 

വാക്കുകള്‍  വരദാനങ്ങളാകണം 

No comments:

Post a Comment